ബൈത്തു റഹ്മ:
തണലേകിയ ഗോപുരം
ജംഷീദ് അടുക്കം
പ്രഭാത സൂര്യന്റെ അരുണ കിരണങ്ങൾ വിണ്ണിൽ പതിക്കുന്നതിനു മുമ്പ് ഭവനത്തിൽ നിന്ന് പുറത്തിറങ്ങി രാത്രിയുടെ അന്ത്യയാമങ്ങളിൽ വീട്ടിൽ തിരിച്ചെത്തുന്നത് വരെ സ്വന്തം ജീവിതം സമുദായത്തിനും സമൂഹത്തിനും മത സൗഹാർധത്തിനും പകുത്തു നൽകിയ തുല്യതയില്ലാത്ത ഒരു നേതാവിന്റെ ഓർമ്മകൾ തലോടുകയാണ് കൈരളിയുടെ ഭൂമിക .
സമുദായത്തിന്റെ നേതാവും പാവപ്പെട്ട ജനങ്ങളുടെ അത്താണിയും ആയിരുന്നു പാണക്കാട് മുഹമ്മദ് അലി ശിഹാബ് തങ്ങൾ.. ...
ഒരു പുലരി പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചു കൊണ്ട് ഉദിച്ചുയർന്നു , കേൾക്കാനാഗ്രഹിക്കാത്ത ഒരു വാർത്തയായി അത് മാറി , പാണക്കാട്ടെ പൊൻ താരകം വിടപറഞ്ഞിരിക്കുന്നു,
ഒരു ജനത ഒരുമിച്ച് നിന്ന് കരഞ്ഞു പോയി ...
.കേരളത്തിലെ ജാതി മത ഭേധമന്യേ നാനാ തുറകളിലുള്ള ആളുകൾക്ക് തങ്ങളുടെ വേവലാതികൾ പറയാനും അതിനു പരിഹാരം കണ്ടെത്താനും എന്നും ആശ്വാസമായിരുന്നു ആ വലിയ മനുഷ്യന്റെ സാന്നിദ്യം.
മറ്റുള്ളവർക്ക് വേണ്ടി ജീവിതം മാറ്റി വെച്ച നേതാവിന്റെ സ്മരണ നിർദ്ദരരായ കുടുംബങ്ങളുടെ കണ്ണീരോപ്പുന്നതാവണമെന്ന നിശ്ചയദാർദ്ധ്യത്തിൽ നിന്നാണ് ബൈത്തു റഹ്മ എന്ന ആശയം പിറവി എടുക്കുന്നത്.
ഇന്ന് ഓരോ നാട്ടിൻ പുറങ്ങളിൽ അനേകം കാരുണ്യത്തിന്റെ ഭാവങ്ങളാണ് ഉയർന്ന് വരുന്നത്.
പ്രവാസത്തെ മറ്റുള്ളവർക്ക് വെളിച്ചം പകരുന്ന ഒരു നാടാക്കി മാറ്റിയ നന്മ വറ്റാത്ത പ്രവർത്തകർ അരക്കെട്ടുറപ്പിച്ച് ഈ ദൗത്യ നിർവഹണത്തിന് മുന്നിൽ നിന്ന് നിയന്ത്രിച്ച് കൊണ്ടിരിക്കുന്നു...

ഒത്തിരി അഭിമാനത്തോടെയാണ് ഈ വരികളെ ഞാൻ ചേർത്ത് വെക്കുന്നത്, മഞ്ചേശ്വരം മണ്ഡലം കെ എം സി സി യാൽ രണ്ടു കുടുംബങ്ങളാണ് ഒരാഴ്‌ചയുടെ ഇടവേളയിൽ ഈ കാരുണ്യത്തിന്റെ ഭവനത്തിൽ താമസം തുടങ്ങിയത്. സ്വന്തത്തെ പോലെ ചേർത്ത് വെച്ച് വർഷങ്ങളോളം മനസ്സിൽ തലോടി നടന്ന സ്വപ്നത്തെ യാഥാർഥ്യ മാകുമ്പോഴുള്ള സന്തോഷം , ആ സന്തോഷത്തിനിടെയിലുള്ള പ്രാർത്ഥന അതാണ് ഓരോ പ്രവർത്തകനും ആഗ്രഹിച്ചത് ,
ഏതോ ഒരു കുടുംബത്തിന് ഒരു സുന്ദരമായ ഭവനം ഉയർന്ന് വരുമ്പോൾ സന്തോഷം തുളുമ്പുന്നത് രാവും പകലും അവർക്ക് വേണ്ടി പ്രയത്നിച്ച ഓരോ പ്രാവസിക്കൾക്ക് കൂടിയാണ്.
ദിനേന സ്വന്തം വീട് പണി പുരോഗമിക്കുന്നത് പോലെ ഓരോ സ്റ്റാറ്റസുകളും അടുത്തറിഞ്ഞു ഇടപെടുന്ന നേതാക്കൾ നൽകുന്നത് സഹോദര സ്നേഹത്തിന്റെ പാഠമാണ്.
മുഹമ്മദലി ശിഹാബ് തങ്ങളെ പോലെ മത രാഷ്ട്രീയ ചിന്തകൾക്ക് അതീതമായി ജനങ്ങളെ ഒന്നായി കാണാനും മത സൗഹാർദ്ധം ജീവവായു പോലെ കൊണ്ട് നടക്കുകയും നിസ്വാർത്ത ജീവിതം കൊണ്ട് നടന്ന നേതാക്കൾ വിരളമാണ് , ആ നേതാക്കൾ വരച്ചു കാട്ടിയത് കൊണ്ടാണ് ഈ കാരുണ്യത്തിന്റെ ബൈത്തു റഹ്മ സഹോദര സമുദായത്തിനും തണലേകാൻ കടന്ന് വന്നത് ,
മഞ്ചേശ്വരം കെ എം സി സി ക്കൊപ്പം ചേർത്ത് വെക്കേണ്ടതാണ് കാസറകോട് മണ്ഡലം കെ എം സി സി യുടേതും ഒരു മതവിഭാഗത്തെ മാത്രമല്ല ഉൾകൊള്ളിക്കുന്നത് ഇതിന്റെഅവകാശികളെ കണ്ടെത്തുന്നതും മതത്തിന്റെ അടിസ്ഥാനത്തിലല്ല .അവരെ കണ്ടെത്താനുള്ള മാനദന്ധം പാവപ്പെട്ടവനാവുക എന്നത് മാത്രമാണ് .....അവിടെ മതമോ ജാതിയോ ഒരു പ്രശ്നം അല്ല എന്നത് പ്രാവർത്തികമാക്കി കാസറകോട് മണ്ഡലം കെ എം സി സി സഹോദര സമുദായത്തിലെ കുടുംബത്തിന് ഒരു ഭവനം ഒരുക്കി നൽകിയതും ഈ അടുത്ത് തന്നെയാണ് .
പാവപ്പെട്ടവന്റെ ആശ്രയമായിരുന്ന ആ വലിയ മനുഷ്യന്റെ ഓർമ്മ ഇന്നും ജനങ്ങളുടെ മനസ്സിൽ ഒരു സൂര്യ തേജസ്സായി പ്രകാശം പരത്തുകയാണ് .ശിഹാബു തങ്ങളുടെ ജീവിത കാലത്തിനു ശേഷവും ബൈത്തു റഹ്മ എന്ന ഈ കാരുണ്യത്തിന്റെ പ്രകാശ ഗോപുരത്തിൽ ഹരിത ചന്ദ്രനെപ്പോലെ അദ്ദേഹം ഒരു മഹാത്ഭുതമായി നിലകൊള്ളുന്നു ....

കൂടുതൽ വായനക്ക് ബ്ളോക് സന്ദർശിക്കൂ : ജ്ഞാനതീരം
Whatsapp :+919995232213
https://www.facebook.com/jamshi.adka
https://www.facebook.com/jamshi.adka
No comments:
Post a Comment