time

If Jannah is your dream, hold tight to your deen... Kindness is a mark of faith. and whoever is not kind has no faith... If the heart becomes hardened the eyes becomes dry, Even if your sins are countless, Allah’s mercy is endless. “Indeed, Allah forgives all sins”

Saturday, November 3, 2018


റദ്ദുച്ചയുടെ വിയോഗം താങ്ങാനാവാത്തതാണ് 

ജംഷീദ് അടുക്കം

ഈ പ്രഭാതം പ്രതീക്ഷക്ക് മങ്ങലേൽപ്പിച്ചതായിരുന്നു, ഒരിക്കലും വിശ്വസിക്കാനാവാത്ത വാർത്ത, 
കേട്ടപാടെ സ്തംഭിച്ചു, സാദാരണക്കാരുടെ പ്രിയപ്പെട്ട റദ്ദുച്ച യാത്രയായിരിക്കുന്നു .
പി ബി അബുൽ റസാഖ് എന്നതിലുപരി റദ്ദുച്ച എന്ന പേര് കൊണ്ടാണ് പ്രിയ നേതാവ് ജനകീനായത്.അത്ര മനോഹരമായിട്ട് തന്നെയാണ് അതിനെ അദ്ദേഹം സ്വീകരിച്ചതും.

സൗമ്യതയുടെ വ്യക്തിത്വം,സർവരാൽ സ്വീകാര്യൻ,ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിച്ച നായകൻ ,
വർണ്ണനയുടെ വാക്കുകൾ ഏതോ എല്ലാം റദ്ദുച്ചയിൽ സമഞ്ജസമായി സമ്മേളിച്ചിട്ടുണ്ട് .

മഞ്ചേശ്വത്തിന്റെ പ്രതിച്ഛായയെ മാറ്റി എടുക്കുന്നതിൽ റദ്ദുച്ച ഉണ്ടാക്കിയെടുത്ത ഇടപെടലുകൾ കക്ഷി ഭേതമന്ന്യേ അംഗീകരിച്ച് കൊണ്ടിരിക്കുന്ന യാഥാർത്ഥ്യമാണ്,
തനി കാസറകോടനായിട്ടാണ് എന്നും പ്രിയപെട്ട റദ്ദുച്ച പ്രവർത്തിച്ചത്, എം എൽ എ എന്നതിലുപരി തന്റെ കർമ്മ മണ്ഡലത്തിൽ അദ്ദേഹം ഒപ്പിയെടുത്തത് ഒരുപാട് പാവപ്പെട്ടവരുടെ കണ്ണീരാണ്.

എല്ലാവരോടപ്പം ചേർന്ന് നിൽക്കാനും അവരെ ചേർത്ത് പിടിക്കാനും റദ്ദുച്ച മുന്നിലുണ്ടായിരുന്നു , മണ്ഡലത്തിലെ സർവ്വ പരിപാടികൾക്കും, ക്ഷണിക്കപ്പെടുന്ന വിവാഹങ്ങൾക്കും ഓടി എത്തി തന്റെ സാന്നിധ്യം അറിയിക്കാൻ തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ പ്രിയ നേതാവ് കാണിച്ചിട്ടുണ്ട്.

രസകരമായ ശൈലിയിൽ ഇടപെടുമ്പോൾ എം എൽ എ എന്നാ പ്രൗഢിക്കപ്പുറം ഒരു സാധാരണക്കാരനെ പോലെ നിൽക്കാനായിരുന്നു അദ്ദേഹത്തിഷ്ടം ,
ആർക്കും എപ്പോഴും കടന്നു ചെല്ലാനുള്ള തുറന്ന വാതിലായിരുന്നു അദ്ദേഹത്തിൻറെ മുന്നിൽ , നിരവധി ആവശ്യങ്ങളുമായി കടന്ന് വരുന്ന പാവപ്പെട്ടവന്റെ ആവശ്യങ്ങൾ നിർവഹിക്കാൻ ആദ്ദേഹം കാണിച്ച മനസ്സിനു പകരം എന്താണ് നൽകാനാവുക.
ഒരു വിടവ് നികത്തും മുമ്പേ മറ്റൊരു വിയോഗം കൂടി ..

നാഥാ പ്രിയ നേതാവിന്റെ പരാത്രികാ ലോകം സൗഖ്യത്തിലാകേണമെ ...

No comments:

Post a Comment

യാ അല്ലാഹ് , എന്തൊരു മരണമാണ് റബ്ബേ.... (സത്താർ ചന്ദേര ഓർമ്മകളിൽ) ജംഷീദ് അടുക്കം ആ ഞെട്ടലിൽ നിന്നും മനസ്സ് ഇപ്പോഴും മുക്തമായിട്ടില്ല,...