മദ്രസയിലെ നബി ദിന കാലം
✍🏻ജംഷീദ് അടുക്കം✍🏻
നബി ദിനം വന്നെത്തുമ്പോൾ മദ്രസ യിലെ ആ നല്ല കാലത്തെ കുറിച്ച് ഒരൽപ്പമെങ്കിലും ഓർക്കാത്തവർ കുറവായിരിക്കും,മാനവ കുലത്തിനു മാതൃകാ പുരുഷനായി അള്ളാഹു നിയോഗിച്ച പ്രവാചകർ മുഹമ്മദ് നബി (സ ) യെ നാം അടുത്തറിഞ്ഞത് മദ്രസയിലെ നാല് ചുവരുകൾക്കുള്ളിൽ നിന്നായിരുന്നു,
"നമ്മുടെ നബി അവർ ആരാണ്?
മുത്തു മുഹമ്മദ് നബിയാണ് "...
ഉമ്മാ ആമിന ബീവിയാണ്
ഉപ്പ, അബ്ദുല്ലയുമാണ്...."
മുത്തു മുഹമ്മദ് നബിയാണ് "...
ഉമ്മാ ആമിന ബീവിയാണ്
ഉപ്പ, അബ്ദുല്ലയുമാണ്...."
ഒന്നാം ക്ലാസിലെ പഠന കാലത്ത് ഉസ്താദ് പാടിത്തന്ന ആ പാട്ട് ഇന്നും തലമുറയായി കൈമാറി വരുന്നുണ്ട്, ഓരോ മദ്രസയിലെയും നബി ദിന വേദികളിൽ ആ മധുഹിൻ ഗീതം കുഞ്ഞു ഈണങ്ങളിൽ ഉയർന്നു വെരുന്നു , തിരു നബി (സ ) തങ്ങളെയും അവിടത്തെ മാതാപിതാക്കളെയും ,കുടുംബത്തെയും , ജനനവും, വിയോഗവുമെല്ലാം, ഈ കൊച്ചു വരികൾക്കുള്ളിൽ നിന്ന് അടുത്തറിയുന്നു ..
ഒറ്റയായും, സംഘമായും ഒന്നിൽ കുടുതൽ തവണ ഒരേ വേദിയിൽ നിന്ന് ആവർത്തിച്ചു കേൾക്കുമ്പോൾ അറിയാതെ തന്നെ മനസ്സ് മദീനയുടെ ആ തിരു മുറ്റത്തെത്തുകായാണ്,
നബി ദിനം ഒരു പെരുന്നാൾ പൊലിമയാണ്, വാങ്ങി വെച്ച പുത്തനുടുപ്പും കുഞ്ഞു തൊപ്പിയും അണിയാനുള്ള തിടുക്കം, ചൂരൽ വടിയുടെ ചൂടറിഞ്ഞു പഠിച്ചു വെച്ച പാട്ടും പ്രസംഗവും പ്രകടിപ്പിക്കാനുള്ള ധൃതി, ഒപ്പം സമ്മാന പൊതിയിലേക്കുള്ള നോട്ടം, എല്ലാം തിരിച്ചു കിട്ടാത്ത ഒരു കാലം...
നൂറുൽ ഹുദയുടെ മുറ്റം ഇന്ന് തിരു നബിയോടുള്ള ഇശ്‌ഖിൻ ഗീതഗങ്ങളാൽ പുളകിതമാവുകയാണ്, അന്ന് ഞങ്ങൾ പാടിയ ആ വേദിയിൽ ഇന്ന് കൊച്ചനുജന്മാർ മദീനയിൽ പാറിക്കളിക്കുന്ന മാടപ്പിറാവുകളെ മാടി വിളിക്കുന്നു പുന്നാര നബിയുടെ ചരിതം കേൾക്കാൻ.
കലാ വാസനകളെ പ്രോൽസാഹിപ്പിച്ചെടുക്കാൻ നബി ദിന വേദികൾ വഹിക്കുന്ന പങ്ക് ചെറുതല്ല, മൈക്കിന് മുന്നിൽ കൈകാലുകൾ വിറച്ചിട്ടുണ്ട് പലപ്പോഴും, കരഞ്ഞു പാടിയവരുമുണ്ട് ഒപ്പം, ഉസ്താദ് പേര് വിളിച്ചപ്പോൾ മൈക്ക് കയ്യിലെടുത്ത സലാം പറഞ് ഉസ്താദിന്റെ മുഖം നോക്കി മറ്റൊരു സലാം പറഞ്ഞു വേദി കാലിയാക്കിയവർ ഇന്ന് പ്രസംഗ കലയിലെ പ്രതിഭകളായി മാറീട്ടുണ്ട്.
ഞാനോർക്കുന്നു ആകാലത്തിൽ അല്ലാഹുവിന്റെ അടുത്തേക്ക് പറന്നു പോയ പ്രിയ അനീസിനെ, പാട്ടിനോട് താൽപ്പര്യം ഇല്ലാത്ത കൂട്ടുകാരനായിരുന്നു അവൻ , ഒരു നബി ദിന വേദിയിൽ മനോഹരമായി പ്രിയപ്പെട്ട അനീസ് ഗാനം ആലപിച്ചപ്പോൾ ഞങ്ങൾ പലരും സന്തോഷിച്ചിരുന്നു,
യാഹ് അല്ലാഹ് നീ പ്രിയ കൂട്ടുകാരനെ സ്വർഗത്തിൽ ഒരുമിപ്പിക്കേണമെ ...
ഒത്തിരി അറിവുകൾ സ്വായത്തമാക്കാൻ നബി ദിന പരിപാടികളിലൂടെ സാധിക്കുന്നുണ്ട്, മത്സരങ്ങളായിട്ടാണ് പല മദ്രസകളിലും ഇന്ന് പരിപാടികൾ നടന്നു വരുന്നത്, നൂറുൽ ഹുദയും ഇബ്രാഹിം ഉസ്താദിന്റെ കാലം മുതൽ ഇതെ ശൈലി പിന്മപറ്റുന്നു, ബദറിൻറെ ചരിതവും, ഖർബലയുടെ കണ്ണീരിൻ കഥകളും നബി ദിന വേദികളിൽ മനോഹരമായ കഥാപ്രസംഘങ്ങളുടെ വിഷയമാവുമ്പോൾ അവകളെ കൂടുതൽ അടുത്തറിയാൻ സാധിക്കുന്നുണ്ട് എന്നത് യാഥാർത്ഥ്യമാണ്,
ക്വിസ് മത്സരം ആവേശമായിരുന്നു, പല വിഷയങ്ങളും പഠിച്ചെടുകുന്ന ഒരു വേദിയായി ഇതും മാറിയിരുന്നു.
ക്വിസ് മത്സരം ആവേശമായിരുന്നു, പല വിഷയങ്ങളും പഠിച്ചെടുകുന്ന ഒരു വേദിയായി ഇതും മാറിയിരുന്നു.
ലോകത്തേക് റഹ്മത്തായി നിയോഗിതരായ തിരു നബി (സ) തങ്ങളെ അടുത്തറിയാനും, അവിടത്തെ സ്നേഹക്കാനും നബി ദിനം പ്രജോദനമാകുമ്പോൾ വിമർശനങ്ങൾക്കു പ്രസക്തി ഇല്ല തന്നെ...
"യാ നബി സലാം അലൈക്കും, യാ ഹബീബ് സലാം അലൈക്കും" ...
ജംഷീദ് അടുക്കം
No comments:
Post a Comment