മഅദനി , നീതി നിഷേധിക്കപ്പെടുമ്പോൾ ....
ജംഷീദ് അടുക്കം
കുഞ്ഞു നാൾ മുതൽ കേട്ട് പോന്ന ഒരു നാമമാണ് അബ്ദുന്നാസർ മഅദനി ,
ഒരു കാലത്ത് കേരളത്തിലകത്തും പുറത്തുമായി അനേകം പ്രഭാഷണ വേദികളിൽ ആർജവത്തോടെ പതിനായിരങ്ങളെ അഭിസംബോധനം ചെയ്തിരുന്നു ഈ പണ്ഡിതൻ,
ഇന്ന് ഫാസിസത്തിന്റെ കുതന്ത്രത്താൽ ഇരയായാവരുടെ കുട്ടത്തിൽ ചേർത്തു വായിക്കപ്പെടുന്ന നാമമായി ഇത് മാറിക്കഴിഞ്ഞു .

ആശയ പരമായി വിയോജിപ്പുണ്ടെങ്കിലും അബ്ദുന്നാസർ മഅദനിയോട് വല്ലാത്ത സ്നേഹമാണ് ,
പത്തു വർഷക്കാലം കൊയാമ്പുത്തൂർ സെൻട്രൽ ജയിലിൽ നരക തുല്യമായ പീഢനങ്ങൾ സഹിച്ച് ഒടുവിൽ നിരപരാധി എന്നാ മുദ്ര കുത്തി പുറത്ത് വന്നപ്പോൾ അദ്ദേഹം ചെയ്യാത്ത കുറ്റത്തിന് ശിക്ഷ ഏറ്റുവാങ്ങുകയായിരുന്നു, അദ്ദേഹത്തിൻറെ കാരാഗ്രഹത്തിലെ അനുഭവം കേട്ട് അലിയാത്ത മനസ്സുകൾ വിരളമായിരിക്കും ,

സ്വന്തം മക്കളുടെ കൂടെ ചെലവൊഴിക്കാൻ ഏതൊരു ബാപ്പയും അതിയായി ആഗ്രഹിച്ചു പോകും , വാപ്പച്ചിയുടെ കൂടെ ഇരിക്കാൻ , ആ സ്നേഹവും വാത്സല്ല്യവും അനുഭവിക്കാൻ ഏതൊരു മക്കളും കൊതിച്ചു പോകും , പക്ഷെ ഇവിടെ ഇത് രണ്ടും നിഷേധിക്കപ്പെട്ടിരിക്കുന്നു , അപരാദങ്ങൾ ചെയ്തവർ നാടുകളിലും വീടുകളിലും ഉല്ലസിച്ചു നടക്കുമ്പോൾ , ഇവിടെ പലതും തടയപ്പെടുകയാണ് ,
കോയമ്പത്തൂരിൽ നിന്ന് ബാംഗ്ലൂർ പരപ്പനയിലേക്ക് , ഒരു കാൽ നഷ്ട്ടപെട്ട് , കാഴ്ച ശക്തിയില്ലാതെ, അനാരോഗ്യവാനായി തടങ്കലിലായി ആശുപത്രി കിടക്കയിൽ കഴിയുന്ന ഈ പാവം മനുഷ്യനെ ആരോ ആർക്കോ വേണ്ടി പീഡിപ്പിക്കുകയാണ് ,
ഒരു സാധാരണ മനുഷ്യന് ലഭിക്കേണ്ട നീതി ഇവിടയും നിഷേധിക്കപ്പെടുകയാണ് , നാൾക്കുനാൾ ആശ്വാസ വാക്കുകളുമായി കടന്നു ചെല്ലുന്ന രാഷ്ട്രീയ നേതാക്കൾ ഫോട്ടോ പോസിങ്ങിനു പകരം നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ കൈകോർത്താൽ ഒരു പക്ഷെ എന്തെങ്കിലും ചെയ്യാൻ സാധിച്ചേനെ ....

നീതിമാനായ നാഥനോട് പ്രാർത്ഥിക്കാം ,
ഈ ക്രൂരതകളിൽ നിന്നും കര കയറാൻ അള്ളാഹു തുണക്കട്ടെ - ആമീൻ
"ആയിരം അപരാധികൾ ശിക്ഷിക്കപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് "
No comments:
Post a Comment