പറന്നകന്നല്ലോ ഈ പണ്ഡിത ജ്യോതിസ്സും....
✍🏻(ജംഷീദ് അടുക്കം)
ആലിമിന്റെ മരണം ലോകത്തിന്റെ മരണത്തിനു തുല്ല്യമാ, ഓരോ പണ്ഡിതരുടെ വിയോഗം താങ്ങാനാവാത്ത വേദനകളാണ് സമ്മാനിക്കുന്നത്, സമസ്ത എന്ന മഹിത പ്രസ്ഥാനം നിസ്വാർത്ഥരായ ഉലാമാക്കളുടെ മാഹിനിയ സംഘമാണ്, തക്വയിലധിഷ്ഠിതമായ ജീവിതവും, കളങ്കമില്ലാത്ത ജീവിത ശുദ്ധിയും, പലപ്പോഴും ഇവരെ കാണുമ്പോൾ തന്നെ പാരത്രിക ലോകത്തെയാണ് ഓർമ്മ വരുന്നത് , അല്ലാഹുവി നോടുള്ള സ്നേഹവും ബഹുമാനവും വർധിക്കുന്നത് പോലെ...
ഞാൻ കാണാതെ പോയ പല പണ്ഡിതരുടെ ജീവിതവും മരണവും വായിച്ചറിഞ്ഞിട്ടുണ്ട് അപ്പോഴൊക്കെ അവരോടൊപ്പം സ്വർഗ്ഗത്തിലെങ്കിലും കഴിയാനുള്ള ഭാഗ്യം നൽകേണമെ എന്ന് അല്ലാഹുവിനോട് പ്രാർത്ഥിച്ചിട്ടുണ്ട്, ശെഖുനാ കോയക്കുട്ടി ഉസ്താദിന് ശേഷം അള്ളാഹു കനിഞ്ഞേകിയ നേതാവായിരുന്നു ശൈഖുനാ എ. പി ഉസ്താദെന്ന കുമരംപുത്തുർ മുഹമ്മദ് മുസ്ലിയാർ, സമസ്ത 90 ന്റെ നിറവിൽ ആലപ്പുഴയിൽ മനുഷ്യ കടൽ തീർത്തപ്പോൾ ആ മഹാ സംഗമത്തിൽ കേട്ട ശബ്ദാമായിരുന്നു ശൈഖുനയുടേത്,
പട്ടിക്കാട് ജാമിഅഃ നൂരിയയുടെ തുടക്കകാലം മുതൽക്കെ അവിടം പഠനം നടത്തി ബാഫഖി തങ്ങളുടെ നിർദ്ദേശ പ്രകാരം തന്നെ ജാമിയയുടെ സന്തതികളെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്താൻ നിയോഗിച്ചു, കാളമ്പാടി ഉസ്താദിനൊപ്പം ശൈഖുനയും ഉണ്ടായിരുന്നു ജാമിയയിലെ ഓരോ തീരുമാനങ്ങളിലും , പിന്നീട് കാളമ്പാടി ഉസ്താദും കായക്കുട്ടി ഉസ്താദും ധന്യമാക്കിയ ആ പദവിയിലേക്കും ഉസ്താദ് നിയോകിതാനയപ്പോൾ ഒരു പാട് കാലം ഈ മഹാൻ ഞങ്ങളോടൊപ്പം ഉണ്ടാവണമെ എന്ന് കൈരളി പ്രാർത്ഥിച്ചിരുന്നു, എന്നാൽ അല്ലാഹു വിന്റെ അരികിലേക്കും ശൈഖുനാ മടങ്ങിയിരിക്കുന്നു...
ഇന്നല്ലെങ്കിൽ നാളെ ഞാനും മടങ്ങേണ്ട ലോകത്ത്, ശൈഖുനാ ശംസുൽ ഉലമയും, കണ്ണിയത്തുസ്താദും ഒപ്പം ദീനിന്റെ വെളിച്ചം കെടാത്ത കത്ത്സൂക്ഷിച്ച പണ്ഡിത ലോകത്തെ അതുല്ല്യ പ്രതിഭകൾക്കൊപ്പം ഉസ്താദും ഉണ്ടാകും,
നാഥാ മാഹന്മാരോടൊപ്പം നാളെ സ്വർഗത്തിൽ കഴിയാനുള്ള ഭാഗ്യം നൽകി അനുഗ്രഹിക്കണമെ...ആമീൻ
നാഥാ മാഹന്മാരോടൊപ്പം നാളെ സ്വർഗത്തിൽ കഴിയാനുള്ള ഭാഗ്യം നൽകി അനുഗ്രഹിക്കണമെ...ആമീൻ
(ജംഷീദ് അടുക്കം)
No comments:
Post a Comment