സമയം മഹാ ധനം
✍🏻(ജംഷീദ് അടുക്കം)✍🏻
വിശ്വവിജയിയായ അലക്സാണ്ടര് ചക്രവര്ത്തി സമയത്തിന്റെ മൂല്യത്തിനെക്കുറിച്ച് ബോധവാനായത് മരണശയ്യയില്വെച്ചാണ്. ......
ഏതുനിമിഷവും മരണം തന്നെ കീഴടക്കുമെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം തനിക്ക് ചുറ്റുമുള്ളവരോട് പറഞ്ഞു, ''എനിക്ക് ഒരു ശ്വാസമെങ്കിലും കടമായി നല്കാന് ആരെങ്കിലും തയ്യാറുള്ളപക്ഷം, എന്റെ രാജ്യത്തിന്റെ പാതി അയാള്ക്ക് നല്കാന് ഞാന് തയ്യാറാണ്..
രാജ്യങ്ങളും സമ്പത്തും വെട്ടിപ്പിടിക്കാനായി ഞാന് വിലയേറിയ സമയവും ആരോഗ്യവും പാഴാക്കി എന്നാൽ , എന്റെ സകല സ്വത്തും ചെലവഴിച്ചാലും മരണത്തെ ഒരു നിമിഷത്തേക്ക് മാറ്റിവെക്കാന് കഴിയില്ല എന്ന് ഇപ്പോള് ഞാന് തിരിച്ചറിയുന്നു!''......
ചുമരിൽ തുങ്ങി നിൽക്കുന്ന ഘടികാരം എന്നെ നോക്കി പറയുന്നു ഞാനാണ് നിന്റെ വിലയേറിയ സ്വത്തെന്ന്...
എത്രെ സത്ത്യമാണ് ഇത് അല്ലെ ?
കോടി രൂപ നഷ്ടമായാല് അത് വീണ്ടെടുക്കാന് കഴിഞ്ഞെന്നിരിക്കാം. എന്നാല്, നഷ്ടമായ സമയം തിരിച്ചു കിട്ടിയെന്ന് വേരില്ലല്ലോ...
ഒരു പോലെ കരയിപ്പിക്കാനും സന്തോഷിപ്പിക്കാനും കഴിയുന്ന ഒരാമുല്ല്യ വസ്തുവാണല്ലോ സമയം ഇന്നലെകളിലെ സന്തോഷങ്ങൾ വീണ്ടെടുക്കൻ പരക്കം പായുന്ന മാനവൻ ഇന്നലകളിൽ അനുഭവിച്ച വേദനകളെ മറക്കാൻ കൊതിക്കുന്നു എന്നത് യാഥാർത്ഥ്യമാണ് ,
ജീവിതത്തിന്റെ അന്ത്യനിമിഷം വന്നുചേരുമ്പോള് മാത്രമേ പലര്ക്കും സമയത്തിന്റെ വില മനസ്സിലാകൂ. ..
No comments:
Post a Comment